മലപ്പുറം ജില്ലയിൽ 18 പേർക്ക് കുഷ്ടരോഗം സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിൽ 18 പേർക്ക് കുഷ്ടരോഗം സ്ഥിരീകരിച്ചു. ഈ മാസം മൂന്ന് കുട്ടികൾക്കും 15 മുതിർന്നവർക്കും രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. ഈ വർഷം മാത്രം ഒൻപത് കുട്ടികളിലും 38 മുതിർന്ന വ്യക്തികളിലുമാണ് രോഗം കണ്ടെത്തിയത്. ബാ​ല​മി​ത്ര 2.0 ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മലപ്പുറം ജില്ലയിൽ കു​ഷ്ഠ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 2023 സെപ്തംബർ 20 മുതൽ നവംബർ 30 വരെയാണ് മലപ്പുറം ജില്ലയിൽ ബാലമിത്ര 2.0 ക്യാമ്പയിൻ നടപ്പാക്കുന്നത്. കുട്ടികളിലെ കുഷ്ഠരോ​ഗവും അനുബന്ധ ലക്ഷണങ്ങളും കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാ​ഗമായി ആദ്യഘട്ടത്തിലെ പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചത്.