ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം; Never too early, never too late എന്നതാണ് ഈ വര്‍ഷത്തെ ലോക അല്‍ഷിമേഴ്സ് ദിന പ്രമേയം

ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം.ഡിമേന്‍ഷ്യ എന്ന രോഗവസ്ഥയുടെ ഏറ്റവും സാധാരണമായ രൂപമായാണ് അല്‍ഷിമേഴ്സ്‌നെ കാണുന്നത്. വളരെ സാവധാനമാണ് ഈ രോഗമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഈ അസുഖം നാം തിരിച്ചറിയാതെ പോകാറുണ്ട്. മസ്തിഷ്‌കം ചുരുങ്ങുകയും മസ്തിഷ്‌ക കോശങ്ങള്‍ ഇല്ലാതാകുകയും ചെയ്യുന്ന ന്യൂറോളജിക് ഡിസോര്ഡറായാണ് അല്‍ഷിമേഴ്‌സ് എന്ന രോഗത്തെ ആരോഗ്യ വിദഗ്ദ്ധര്‍ വിശദീകരിക്കുന്നത്. Never too early, never too late എന്നതാണ് ഈ വര്‍ഷത്തെ ലോക അല്‍ഷിമേഴ്സ് ദിന പ്രമേയം.