ഇന്ത്യയിലെ കോവിഡ് വാക്‌സിനുകള്‍ക്ക് ഹൃദയാഘാത സാധ്യതയുമായി ബന്ധമില്ലെന്ന് പഠനം. ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്സീനുകളായ കോവിഷീല്‍ഡിനും കോവാക്സിനും ഉപയോഗിക്കുന്നതിനാല്‍ ഹൃദ്രോഗം വരുമെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പഠനം പറയുന്നു. വാക്സീന്‍ എടുത്തവരില്‍ ഹൃദയാഘാതത്തിനു ശേഷമുള്ള മരണ സാധ്യതയും മറ്റ് കാരണങ്ങള്‍ മൂലമുള്ള മരണസാധ്യതയും കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു. പിഎല്‍ഒഎസ് വണ്‍ ജേണലില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.