‘ഹൃദയസ്‌പ‌ർശം’ കാക്കാം ഹൃദയാരോഗ്യം; സംസ്ഥാനതല കാമ്പയിൻ

ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ‘ഹൃദയസ്പർശം കാക്കാം ഹൃദയാരോഗ്യം ” എന്നപേരിൽ സംസ്ഥാനതല കാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി – വീണാ ജോർജ്. മെഡിക്കൽ കോളേജുകളുടെയും ഹാർട്ട് ഫൗണ്ടേഷന്റെയും സഹായത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഹൃദ്രോഗം കണ്ടുപിടിക്കുക, ചികിത്സയ്ക്കുക, പ്രതിരോധിക്കുക, സിപിആർ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂക്ഷാ പരിശീലനം കൊടുക്കുക എന്നതൊക്കെയാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
ഇസിജി, ട്രോപ് ടി തുടങ്ങിയ സൗജന്യ പരിശോധനൾ കാമ്പയിന്റെ ഭാഗമായി ലഭ്യമാക്കും. ആദ്യഘട്ടത്തിൽ പരിശീലനം ഓട്ടോ ഡ്രൈവർമാർ, ടാക്‌സി ഡ്രൈവർമാർ, മറ്റു വോളണ്ടിയർമാർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവർക്കാകും നൽകുക.