കോഴിക്കോട് നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു

കോഴിക്കോട് മരുതോങ്കരയില്‍ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് മരിച്ചയാള്‍ക്ക് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. തിരുവള്ളൂര്‍ കുടുംബ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക്, കള്ളാട് ജുമാ മസ്ജിദ്, കുറ്റ്യാടി ഡോ.ആസിഫലി ക്ലിനിക്ക്, തൊട്ടില്‍പാലം ഇഖ്ര ആശുപത്രി എന്നിവിടങ്ങളില്‍ ഇദ്ദേഹം സന്ദര്ശിച്ചതായാണ് റൂട്ട് മാപ്പില്‍ പറയുന്നത്. അതേസമയം, മരുതോങ്കരയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് പറഞ്ഞു. . കണ്ടൈന്‍മെന്റ് സോണുകളില്‍ ആര്‍ ആര്‍ ടികളെ നിയോഗിച്ചിട്ടുണ്ട്. മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.