വിറ്റമിന്‍ കെ-യുടെ അളവ് കുറയുന്നത് ശ്വാസകോശാരോഗ്യത്തെ ബാധിക്കുമെന്നും ആസ്ത്മ, ക്രോണിക് ഒബ്‌സട്രക്റ്റീവ് പള്‍മണറി ഡിസീസ്, വലിവ് തുടങ്ങിയ രോഗങ്ങള്‍ കൂടാന്‍ കാരണമാകുമെന്നും പഠനം. പച്ചനിറത്തിലുള്ള ഇലക്കറികളിലും ധാന്യങ്ങളില്‍ നിന്നുമൊക്കെ ലഭിക്കുന്ന വിറ്റമിന്‍ കെ രക്തം കട്ടംപിടിക്കുന്നതില്‍ വലിയ സ്ഥാനം വഹിക്കുന്നുണ്ട്.
മുറിവുകള്‍ ഉണങ്ങാന്‍ ശരീരത്തെ സഹായിക്കുന്നതും ഇതാണ്. ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ വിറ്റമിന്‍ കെ-യുടെ സ്ഥാനം വലുതാണെന്ന് പഠനം വ്യക്തമാക്കുന്നു. കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെയും കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇ.ആര്‍.ജെ. ഓപ്പണ്‍ റിസര്‍ച്ച് എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.