കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹൈക്കോടതി

കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകള്‍ കുട്ടികളുടെ അന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും ഹൈക്കോടതി. കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ വൈകാരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് ഇത് വഴി വെച്ചേക്കും. കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മൂന്നുമാസത്തിനുള്ളില്‍ നിയമം കൊണ്ടുവരണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ലിംഗ മാറ്റ ശാസ്ത്രക്രിയയ്ക്ക് അനുമതി തേടി 7 വയസുകാരിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്ന കോടതി. ഹര്‍ജി നല്‍കിയ കുട്ടിയുടെ ആരോഗ്യ നില പരിശോധിക്കാന്‍ മള്‍ട്ടി ലെവല്‍ നിരീക്ഷണ സമിതി രൂപീകരിക്കാനും ശസ്ത്രക്രിയ അനിവാര്യമാണെങ്കില്‍ അനുമതി നല്‍കാനും കോടതി നിര്‍ദേശം നല്‍കി.