അവക്കാഡോയ്ക്ക് കൊളസ്ട്രോള്‍ കുറച്ച് ഹൃദ്‌രോഗത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് പഠനം

അവക്കാഡോയ്ക്ക് കൊളസ്ട്രോള്‍ കുറച്ച് ഹൃദ്‌രോഗത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് പഠനം. മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഫൈബറും പ്ലാന്റ് സ്റ്റെറോളുകളും അവക്കാടയില്‍ അടങ്ങിയിട്ടുണ്ട്. അവക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് രക്തധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ ഉയര്‍ന്ന തോതിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തിന്റെ തോതും മെച്ചപ്പെടുത്തുന്നു. കോശങ്ങളെ നീര്‍ക്കെട്ടില്‍ നിന്നും ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റായ വൈറ്റമിന്‍ ഇയും അവക്കാഡോയില്‍ അടങ്ങിയിരിക്കുന്നു. ഫോളേറ്റ് ഉള്‍പ്പെടെയുള്ള ബി വൈറ്റമിനുകള്‍ അടങ്ങിയ അവക്കാഡോ ഹോമോസിസ്റ്റൈന്‍ തോത് കുറച്ച് ഹൃദ്രോഗത്തെ നിയന്ത്രിക്കുന്നു.