ആശുപത്രിക്ക് മുകളില്‍ നിന്ന് വീണ് വയോധിക മരിച്ചു

കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുകളില്‍ നിന്ന് വീണ് വയോധിക മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരന്‍ നാരായണന് കൂട്ടിരിക്കാനായി എത്തിയ കണ്ണൂര്‍ ശ്രീകണ്ഠാപുരം നിടിയങ്ങോടി സ്വദേശി ഓമനയാണ് മരിച്ചത്. 75 വയസായിരുന്നു. മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് ഓമന താഴേക്ക് വീണത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.