കൊല്ലം: കൊട്ടാരക്കരയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം. സംഭവത്തില്‍ പരിക്കേറ്റ രോഗിയുടെ ഭര്‍ത്താവ് ഇന്ന് പൊലീസില്‍ പരാതി നല്‍കും. ഇന്നലെയായിരുന്നു കേസിന് ആസ്പതമായ സംഭവം. ഭക്ഷണത്തില്‍ നിന്ന് അലര്‍ജിയുണ്ടായ രോഗിയുമായി നെടുമന്‍കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സ് പോകും വഴി പുലമന്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സിലേക്ക് ഇടിച്ചു കയറുകയായിരുന്നു.