ആരോഗ്യകരമായ ഭക്ഷണരീതിക്കായി മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. പൊണ്ണത്തടി ഒഴിവാക്കല്‍, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ അവസ്ഥകളെ അകറ്റിനിര്‍ത്തുകയാണ് ലക്ഷ്യം. ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനപ്പെടുത്തി കൊഴുപ്പ്, പൂരിത കൊഴുപ്പ്, ട്രാന്‍സ്ഫാറ്റ്, അന്നജം തുടങ്ങിയവയുടെ അളവുകള്‍, പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്ന രീതിയിലാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.