രണ്ടുവയസ്സുകാരന് തെരുവുനായ ആക്രമണത്തില്‍ കടിയേറ്റു

തുടര്‍ക്കഥയാകുന്ന തെരുവുനായ ആക്രമണം. തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസ്സുകാരന് തെരുവുനായ ആക്രമണത്തില്‍ കടിയേറ്റു. കുട്ടിയുടെ തോളിലാണ് കടിയേറ്റത്. പരിക്കേറ്റ കുട്ടി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.