പാലക്കാട് ധോണിയില്‍നിന്നും വനംവകുപ്പ് പിടികൂടിയ ആന പി.ടി 7ന് കാഴ്ചശക്തി നഷ്ടമായതില്‍ ദുരൂഹത ആരോപിച്ച് ആനപ്രേമികള്‍. കാഴ്ച ശക്തി നഷ്ടമായത് പെല്ലറ്റ് തറച്ചാവാം എന്ന നിഗമനമാണ് ദുരൂഹത ഉയര്‍ത്തുന്നത്. പിടികൂടുമ്പോള്‍ ആന പരിപൂര്‍ണ്ണ ആരോഗ്യവാനാണെന്നും, ശരീരത്തില്‍ പെല്ലറ്റ് തറച്ച് പരിക്കേറ്റിട്ടില്ലെന്നും വനംവകുപ്പ് നല്കിയ വിവരാവകാശ രേഖയാണ് ആനപ്രേമിസംഘം ഉയര്‍ത്തിക്കാണിക്കുന്നത്. ചട്ടം പഠിപ്പിക്കുന്നതിനിടയിലെ ക്രൂര മര്ദ്ദനത്തിലാവാം ആനയ്ക്ക് കാഴ്ച നഷ്ടമായതെന്നും ആരോപണമുണ്ട്.