ചികിത്സ വൈകി രോഗി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആംബുലൻസ് ഡ്രൈവർ

ചികിത്സ വൈകി രോഗി മരിച്ച സംഭവത്തില്‍, പണം മുന്‍കൂറായി നല്‍കിയാലേ ആംബുലന്‍സ് എടുക്കുവെന്ന് താന്‍ നിര്‍ബന്ധംപിടിച്ചിട്ടില്ലെന്ന് വാഹനത്തിന്റെ ഡ്രൈവര്‍ ആന്റണി. മരിച്ച രോഗിയുടെ ബന്ധുക്കളുടെ നിര്‍ദ്ദേശപ്രകാരം കാത്തുനിന്നതുകൊണ്ടാണ് ആംബുലന്‍സ് എടുക്കാന്‍ വൈകിയതെന്നാണ് ഡ്രൈവറുടെ വാദം. എന്നാല്‍ ഡ്രൈവര്‍ ആവശ്യപ്പെട്ട പണം സംഘടിപ്പിച്ച് നല്‍കാന്‍ അരമണിക്കൂറോളം എടുത്തതാണ് രോഗിയുടെ മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.