രണ്ടര വയസുള്ള കുട്ടിയെ തെരുവ് നായ ആക്രമിച്ചു

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. പെരുവണ്ണാമൂഴിയില്‍ രണ്ടര വയസുള്ള കുട്ടിയെ തെരുവ് നായ ആക്രമിച്ചു. മുതുകാട് സ്വദേശിയായ കുട്ടിയുടെ മുഖത്താണ് കടിയേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ആക്രമണത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടി നായയെ കണ്ട കൗതുകത്തില്‍ പുറത്തേക്ക് ഇറങ്ങിയതിനു പിന്നാലെയാണ് ആക്രമണം. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമില്ലെന്നാണ് സൂചന.