ഇടുക്കി മെഡിക്കൽ കോളേജിൽ ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലം രോഗി മരിച്ചതായി പരാതി

ഇടുക്കി: നെഞ്ചുവേദനയുമായി ചികിത്സയ്‌ക്കെത്തിയ രോഗി ആശുപത്രി ജീവനക്കാരുടെ അവഗണനമൂലം മരണപ്പെട്ടതായി പരാതി. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയ പഴയരിക്കണ്ടം സ്വദേശി മേരി പൗലോസിന്റെ മരണത്തിലാണ് കുടുംബാംഗങ്ങളുടെ ഗുരുതര ആരോപണം. രോഗിയായ മേരി, ഡോക്ടറെ കാണുന്നതിനും ഇ.സി.ജി എടുക്കുന്നതിനും പലതവണ പടികള്‍ കയറി അവശയായതായും, ആവശ്യപ്പെട്ടിട്ടും ആശുപത്രി ജീവനക്കാര്‍ വീല്‍ച്ചെയറോ സ്ട്രച്ചറോ നല്‍കിയില്ലെന്നും ആരോപണത്തില്‍ പറയുന്നു.