തിരുവനതപുരം: സംസ്ഥാനത്തെ കൂടുതൽ ആശുപത്രികളിലേക്ക് ട്രയാജ് സംവിധാനം വ്യാപിപ്പിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്. നിലവിൽ സംസ്ഥാനത്തെ അഞ്ചു മെഡിക്കൽ കോളേജിലാണ് ഈ സംവിധാനം നടപ്പിലാക്കിയത്. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് രോഗത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിർണയിക്കുന്ന രീതിയാണ് ട്രയാജ് സംവിധാനം. മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെ ജില്ലാ ആശുപത്രികളിലും ട്രയാജ് നടപ്പാക്കും. നിലവിലുളള സ്റ്റാഫ് പാറ്റേണ്‍ പുനക്രമീകരിച്ചാണ് ട്രയാജ് വ്യാപകമാക്കുന്നത്. അത്യാഹിത വിഭാഗങ്ങളിലെ ഡോക്ടർമാർക്കെതിരെയുള്ള അക്രമം കൂടിയ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് നടപടികൾ ഊർജിതമാക്കിയത്.