തിരുവനന്തപുരം: ഒമ്പതാം മാസത്തിൽ നിറവയറുമായി ഡാൻസ് കളിക്കുന്ന വീഡിയോ പങ്കുവെച്ച് സ്നേഹ. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളായ സ്നേഹയും ശ്രീകുമാറും വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ‘എന്തരോ മഹാനുഭാവലു’ എന്ന ക്ലാസിക് ഡാൻസിന് ചുവടുവെച്ച സ്നേഹയെ തേടി നിരവധി കമന്റുകളാണ് എത്തിയത്. ഗർഭിണിയായിരിക്കുമ്പോൾ ഡാൻസ് കളിക്കുന്നത് നല്ലതാണെന്നും, ആരോഗ്യമുള്ള കുഞ്ഞിനായി കാത്തിരിക്കുന്നു എന്നുമെല്ലാമാണ് ആരാധകരുടെ കമന്റുകൾ.