വാഷിംഗ്‌ടൺ: പുകവലി നട്ടെല്ലിനെ ബാധിക്കുമെന്ന് പഠനം. പുകവലിയും ഡീജനറേറ്റീവ് സ്‌പൈനൽ ഡിസീസും തമ്മിലുള്ള ബന്ധം വിലയിരുത്താൻ, യൂറോപ്പിലെ ബ്രെയിൻ ആൻഡ് സ്പൈൻ ജേണൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. നട്ടെല്ലിന്റെ ഡീജനറേറ്റീവ് രോഗങ്ങൾ വളരെ സാധാരണമാണെന്ന് പഠനം സൂചിപ്പിക്കുന്നു. സ്‌പൈനൽ സ്റ്റെനോസിസിന് പുകവലി ഒരു അപകട ഘടകമാണെന്ന് പഠനത്തിൽ കണ്ടെത്തി. ഡിഎസ്ഡിയിലെ ഒരു പ്രധാന ഘടകമായി നിക്കോട്ടിൻ തിരിച്ചറിഞ്ഞതായി പഠനം സൂചിപ്പിച്ചു. ഇതുവഴി നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്തുന്ന ചില ടിഷ്യൂകൾക്കും ജീനുകൾക്കും കേടുപാടുകൾ സംഭവിക്കാം. പുകവലി മറ്റു ശരീര വേദനകൾക്കും കാരണമാകുന്നതായി പഠനത്തിൽ പറയുന്നു.