മുബൈ: അര്‍ബുദ രോഗിയായ ആരാധികയുടെ അവസാന ആഗ്രഹം നിറവേറ്റി ബോളിവുഡ് താരം ഷാറുഖ് ഖാന്. അറുപതുകാരിയായ പശ്ചിമ ബംഗാള്‍ സ്വദേശിനി ശിവാനി ചക്രവര്‍ത്തിയാണ് താൻ മരിക്കുന്നതിന് മുന്‍പ് ഷാറുഖിനെ നേരില്‍ കാണണമെന്നുളള ആഗ്രഹം പ്രകടിപ്പിച്ചത്. കുറച്ച് വര്‍ഷങ്ങളായി ശിവാനി കാന്‍സര്‍ ചികിത്സയിലാണ്. ഷാറുഖ് ഖാനെ നേരില്‍ കാണണമെന്നുളളതാണ് അവസാന ആഗ്രഹമെന്നും, തന്റെ അടുക്കളയില്‍ ഉണ്ടാക്കിയ ഭക്ഷണം അദ്ദേഹത്തിന് നല്‍കണമെന്നും ശിവാനി ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു താരം വീഡിയോ കോളിലൂടെ തന്റെ ആരാധികയുടെ മുന്നിലെത്തിയത്. കാന്‍സറിന്റെ അവസാന സ്റ്റേജിലായ ഇവര്‍ക്ക് സാമ്പത്തിക സഹായവും നടന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഷാറുഖിന്റെ ഫാന്‍സ് പേജ് ട്വീറ്റ് ചെയ്തു. വിഡിയോ കോളിന്റെ സ്ക്രീന്‍ ഷോര്‍ട്ട് ഫാന്‍സ് കോളങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലാണ്.