എം ഡി എം എയുമായി രണ്ട് പേർ പോലീസ് പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ എം ഡി എം എയുമായി രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ ഉമ്മര്‍, മുഹമ്മദ് ഷാഹിദ് എന്നിവരെ വളാഞ്ചേരി ഓണിയപ്പാലത്തിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. പാലത്തിന് അടിയില്‍ വച്ച് ലഹരി ഉപയോഗവും ഇടപാടുകളും നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്ന് 4.5 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ക്ക് ലഹരി ലഭിച്ചതെന്നും രണ്ടുപേരെയും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.