സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ 39 ആരോഗ്യ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി

മലപ്പുറം: മലപ്പുറം ജില്ലയിലെ 39 ആരോഗ്യ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തുന്നതിനും ആരോഗ്യ പ്രവർത്തനങ്ങൾ ജനപങ്കാളിത്തോടെ ഏകോപ്പിക്കുന്നതിനും വേണ്ടിയാണ് ജനകീയാരോഗ്യകേന്ദ്രങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യം- ആരോഗ്യ കേരളം ഫണ്ട് ഉപയോഗിച്ചാണ് ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.