കുവൈറ്റ് സിറ്റി: കുവൈറ്റിൽ പിരിച്ചുവിടുന്ന പ്രവാസി തൊഴിലാളികളുടെ വിവരങ്ങൾ സർക്കാർ ഏജൻസികൾ ബാങ്കിന് മുൻകൂട്ടി നൽകണമെന്ന് അധികൃതർ. വ്യക്തിഗത വായ്പകൾ എടുക്കുക, സാമ്പത്തിക ബാധ്യത തീർക്കാതെ രാജ്യം വിടുക തുടങ്ങിയ സംഭവങ്ങൾ വർധിച്ചതിനാലാണ് പുതിയ നിയന്ത്രണം. സ്ഥാപനങ്ങളില്‍നിന്ന് കൃത്യസമയത്ത് ബാങ്കിന് വിവരം ലഭിക്കുന്നതോടെ ഉപഭോക്താവില്‍നിന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വായ്പ കുടിശ്ശിക ഈടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം പുറത്താക്കപ്പെട്ട ജീവനക്കാരുടെ വിവരങ്ങള്‍ വിവിധ സേവന മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കുടിശ്ശിക അടച്ചാല്‍ മാത്രമേ സർവിസ് അവസാനിപ്പിച്ച വിദേശികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ സാധിക്കു.