എറണാകുളം: ആലുവയിലെ വാടക വീട്ടിൽ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടർ എം കെ മോഹനെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണവിവരം അറിയിക്കണ്ടവരുടെ വിവരങ്ങൾ സമീപത്ത് കത്തിൽ എഴുതിവെച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ് നടപടികൾ ആരംഭിച്ചു.