കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപെട്ടയിടങ്ങളിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: ഒടുവില്‍ വേനലിന് താല്‍ക്കാലിക ശമനമേകി മഴ എത്തി. കേരളത്തില്‍ ഇന്നു മുതല്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി,മിന്നല്‍ ,കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏപ്രില്‍ 27 മുതല്‍ മെയ് ഒന്നു വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.