കാക്കനാട്: എറണാകുളം ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ നിയന്ത്രണാതീതമായ സാഹചര്യമാണ് ജില്ലയിൽ തുടരുന്നതെന്നും യോഗം വിലയിരുത്തി. ആശുപത്രി സജ്ജീകരണങ്ങള്‍, ബെഡുകളുടെ എണ്ണം, ഓക്സിജന്‍ ലഭ്യത, മറ്റ് പ്രാഥമിക ഘടകങ്ങൾ തുടങ്ങിയവ യോഗത്തിൽ വിലയിരുത്തുകയും ആവശ്യമായ മുന്നൊരുക്കം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.