അർജന്റീനയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

ബ്വൊയെനോസ് ഐറിസ്: അര്‍ജന്റീനയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. അറുപതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും നാല്പതിലധികം മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈഡിസ് ഈജിപ്‌തി കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പനി, തലവേദന, ഛര്‍ദി, സന്ധിവേദന, ക്ഷീണം, ഓക്കാനം എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. വാതിലുകളും ജനലുകളും നെറ്റുകള്‍ കൊണ്ട് മറക്കുക, കൊതുകുകള്‍ പെറ്റുപെരുകുന്നത് തടയാന്‍ വെള്ളം കെട്ടിക്കിടക്കുന്ന എല്ലാ സ്രോതസ്സുകളേയും നശിപ്പിക്കുക തുടങ്ങി കൊതുകുകളെ നശിപ്പിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും ജനങ്ങള്‍ സ്വീകരിക്കണമെന്ന് ആരോ​ഗ്യമന്ത്രാലയം നിർദേശം നൽകി.