ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ദിവസം 10,112 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 67,806 ആയി. 29 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,31,329 ആയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.03 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.43 ശതമാനവുമാണ്. രോഗമുക്തി നിരക്ക് 98.66 ശതമാനം. മരണനിരക്ക് 1.18 ശതമാനം. ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്സീനുകൾ വിതരണം ചെയ്തു.