നവജാത ശിശുവിനെ വില്പന നടത്തിയ സംഭവം: ഇടപെട്ട് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ ഇന്ന് അടിയന്തര യോഗം ചേരും. യോഗത്തിൽ ശിശുക്ഷേമ സമിതിയിൽ നിന്നും പൊലീസിൽ നിന്നും കമ്മീഷൻ വിവരങ്ങൾ തേടും. കുഞ്ഞിനെ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്. വീട്ടു ജോലിക്കിടെ കുഞ്ഞിന്റെ യഥാർത്ഥ അമ്മയെ പരിചയപ്പെട്ടുവെന്ന കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.