കലിഫോർണിയ: മുപ്പത് വയസ്സുകളിൽ ഉയർന്ന രക്ത സമ്മർദ്ദം അനുഭവപ്പെടുന്നവർക്ക് 75 വയസ്സ് എത്തുന്നതോടെ തലച്ചോറിന്റെ ആരോഗ്യ സ്ഥിതി മോശമാകുമെന്ന് പഠനം. പുരുഷന്മാരില്‍ ഇത് കൂടുതലായി പ്രകടമാകുമെന്ന് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. തലച്ചോറിന്റെ മോശം ആരോഗ്യം മറവി രോഗങ്ങളിലേക്ക് നയിക്കുന്നു. 30നും 40നും ഇടയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ധം അനുഭവിച്ച പ്രായമായവരുടെ തലച്ചോറിന്‍റെ എംആര്‍ഐ സ്കാനുകള്‍, സാധാരണ രക്തസമ്മര്‍ദ്ധമുണ്ടായിരുന്ന മുതിര്‍ന്നവരുടെ എംആര്‍ഐ സ്കാനുകളുമായി താരതമ്യപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ധമുണ്ടായിരുന്ന ഗ്രൂപ്പിന്‍റെ റീജണല്‍ ബ്രെയ്ന്‍ വോളിയവും വൈറ്റ് മാറ്ററും ഗണ്യമായി കുറയുന്നത് മറവി രോഗവുമായി ബദ്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. മറവി രോഗ സാധ്യതയുള്ളവരെ നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ ഫലപ്രദമായ ചികിത്സ നല്‍കാന്‍ സാധിക്കുമെന്നും ഗവേഷകർ വ്യക്തമാക്കി.