കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിസ കച്ചവടം തടയാൻ നടപടികള്‍ ശക്തമാക്കി. രാജ്യത്ത് അഡ്രെസ്സ് സാധുത ഇല്ലാത്ത 16,848 കമ്പനികളുടെ ഫയലുകൾ മരവിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. സ്വകാര്യമേഖലയിലെ തൊഴിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി . അറുപതിനായിരത്തോളം പ്രവാസി തൊഴിലാളികളാണ് ഈ സ്ഥാപനങ്ങളില്‍ വിസ അടിച്ചിരിക്കുന്നത്. സ്വദേശി-വിദേശി അസുന്തലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.രാജ്യത്തെ ജനസംഖ്യാ അസന്തുലനത്തിന് പ്രധാന കാരണം വിസ കച്ചവടമാണെന്നാണ് വിലയിരുത്തൽ.