തിരുവനന്തപുരം: തീരപ്രദേശത്ത് ആരോഗ്യ കേന്ദ്രം നിര്‍മിക്കാനായി ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിന്റെ 25 സെന്റ് സ്ഥലം കണ്ടെത്തിയതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. തീരദേശത്തിന്റെ ഏറെ നാളായുള്ള ആവശ്യമായിരുന്നു പ്രദേശത്ത് ഒരു ആശുപത്രി. ടി.ടി.പി.എല്ലിന്റെ സ്ഥലം ആശുപത്രി നിര്‍മാണത്തിന് വിട്ടുനല്‍കുന്നത് സംബന്ധിച്ച ഫയല്‍ സംസ്ഥാന ആരോഗ്യമന്ത്രിക്ക് കൈമാറിയാതായി മന്ത്രി പറഞ്ഞു. ടൈറ്റാനിയം ക്ഷേമനിധി ഫണ്ടില്‍ നിന്നുള്ള രണ്ടാംഘട്ട ധനസഹായമായ 1.20 കോടി രൂപ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി.