കോഴിക്കോട് : ചികിത്സ വൈകി എന്നാരോപിച് കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവംത്തിൽ അനേഷണം ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി രോഗിയുടെ കുടുംബം.ആശുപത്രിയില്‍വെച്ച് പ്രസവത്തിനിടെ കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് മരണപ്പെട്ടിരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കാരണം യുവതി ചികിത്സയില്‍ തുടരുകയായിരുന്നു. യുവതിയുടെ സിടിഎസ്കാന് ഫലം വൈകിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും, ഡോക്ടർമാരെയും ആശുപത്രിയെയും
സംരക്ഷിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആറ് പേർക്കെതിരെ നടക്കാവ് പൊലീസ് കേസ് എടുത്തെങ്കിലും രണ്ടു പേരാണ് നിലവിൽ അറസ്റ്റിലായത്. എന്നാൽ ഡോക്ടറെ മർദ്ദിച്ചിട്ടില്ലെന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. അതിക്രമത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നേരത്തെ ജില്ലയിൽ ഒ പി ബഹിഷ്കരിച്ചിരുന്നു.