കുവൈറ്റ് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികൾക്കുള്ള മെഡിസിൻ ഫീസില്‍ ഇളവ് നൽകുമെന്ന് സൂചന. മരുന്ന് വിൽപ്പനക്കുള്ള നടപടിക്രമങ്ങൾ നിരീക്ഷിക്കാൻ മെഡിക്കൽ സ്റ്റോറുകളിലും സർക്കാർ ഫാർമസികളിലും കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രവാസികൾക്ക് മരുന്നുകൾ സ്വീകരിക്കുന്നതിന് അഞ്ച് ദീനാർ നിശ്ചിത ഫീസ് ഈടാക്കുന്നതിന് പകരം ആശുപത്രികളിലും ക്ലിനിക്കുകളിലും മരുന്ന് വിൽപ്പന നടത്തുകയെന്നതാണ് പ്രധാന നിർദേശം . നിലവില്‍ പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളില്‍ അഞ്ചു ദിനാറും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ 10 ദിനാറുമാണ് പ്രവാസികള്‍ അധിക മരുന്നു നിരക്ക് നല്‍കുന്നത്.