കൊച്ചി: കരളിന് ഗുരുതര രോഗം ബാധിച്ചു ചികിത്സയിലായ ഭര്‍ത്താവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കരള്‍ പകുത്തുനല്‍കി ഭാര്യ . മണക്കാട് ആനിക്കാട് വീട്ടില്‍ അനിലിനാണ് മണക്കാട് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ കൂടിയായ ഭാര്യ ജീന കരള്‍ പകുത്തുനല്‍കിയത്.കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സ തേടിയ അനിലിന് കരള്‍ മാറ്റിവയ്ക്കുക മാത്രമേ പോംവഴിയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് തന്റെ കരള്‍ നല്കാന്‍ ജീന തീരുമാനിക്കുകയായിരുന്നു. ഇരുവരും ഇപ്പോഴും ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.അനില്‍ സാധാരണ നിലയിലേക്ക് വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ജീന ആശുപത്രിക്ക് സമീപം താമസിച്ചാണ് തുടര്‍ചികിത്സ നടത്തുന്നത്. വൈകാതെ തന്നെ ഇരുവര്‍ക്കും സ്വന്തം വീട്ടിലേക്കു മടങ്ങാനാവും.