ബെയ്ജിങ്: ലോങ്ങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പുകളില്‍ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനും ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും കിസ്സിങ് മെഷീന് കണ്ടുപിടിച്ച് ചൈനീസ് സ്റ്റാര്‍ട്ടപ്പ് കമ്പനി. പങ്കാളിയുമായി വീഡിയോ ഓഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ മൊബൈല്‍ ഫോണുകളില്‍ ഒട്ടിച്ചുവയ്ക്കാന്‍ സാധിക്കുന്ന രീതിയില്‍ സിലിക്കണ്‍ ചുണ്ടുകളാണ് കിസ്സിങ് മെഷീനില്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ സിലിക്കണ്‍ ചുണ്ടുകളില്‍ ചുംബിക്കുമ്പോള്‍ ചുണ്ടുകളില്‍ മറഞ്ഞിരിക്കുന്ന മോഷന്‍ ശേഖരിച്ച് സെന്‍സറുകള്‍ ഉപയോക്താക്കളുടെ ചുംബന ഡാറ്റ കൈമാറുന്നു. മെഷീനിലെ MUA എന്ന ഉപകരണം ശബ്ദം പിടിച്ചെടുക്കുകയും വീണ്ടും പ്ലേ ചെയ്യുകയും ചുംബിക്കുന്ന സമയത്ത് സിലിക്കണ്‍ ചുണ്ടുകളെ ചെറുതായി ചൂടാക്കുകയും ചെയ്യുന്നു. കൂടാതെ ഉപയോക്താക്കള്‍ക്ക് ആപ്പ് വഴി സമര്‍പ്പിച്ച ചുംബന ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്.