കൊച്ചി: മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി. എന്നാൽ പൗരന്മാർക്ക് ഈ അവകാശം നഷ്ടപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി.മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാക്കണമെന്നും കോടതി പറഞ്ഞു.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു.പൊതുജന താൽപര്യത്തിനാണ് പ്രഥമ പരിഗണന. സർക്കാർ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും ജൂൺ ആറ് വരെയുളള ആക്ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതിനെതിരെയും ശക്തമായ നടപടി വേണമെന്നും സർക്കാരിനോട് കോടതി വ്യക്തമാക്കി. ബ്രഹ്മപുരം വിഷയത്തിൽ ജില്ലാ കളക്ടർ വെളളിയാഴ്ച വിശദമായ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.