സൗദിയിലെ അബഹ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് മലയാളികളടക്കം 24 ഇന്ത്യക്കാർ മോചിതരായി

റിയാദ്: സൗദിയിലെ അബഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് നാലു മലയാളികളടക്കം 24 ഇന്ത്യക്കാര്‍ മോചിതരായി. സൗദിയില്‍ നിയമലംഘനങ്ങളുടെ പേരില്‍ പൊലീസ് പിടിയിലായവരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടല്‍ മൂലമാണ് ഇത്രയും പേര്‍ക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കോണ്‍സുലേറ്റ് ജീവകാരുണ്യ വിഭാഗം പ്രതിനിധികളും ഉണ്ടായിരുന്നു.