ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ള യുഎഇ ഗോൾഡൻ വീസക്കാർക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് എടുക്കാം

അബുദാബി: ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ള യുഎഇ ഗോൾഡൻ വീസക്കാർക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് എടുക്കാം. ഇതിനായി യുഎഇയിലെ ഡ്രൈവിങ് ക്ലാസ്സുകളിൽ പങ്കെടുക്കേണ്ടതില്ലായെന്ന് അധികൃതർ പറഞ്ഞു. യുഎഇ അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് ഉള്ള ഗോൾഡൻ വീസക്കാർക്കും നേരിട്ട് ടെസ്റ്റിന് ഹാജരാകാമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. അബുദാബി ഉൾപ്പെടെയുള്ള എമിറേറ്റിലുള്ളവർക്കും ഇതുപോലെ ഡ്രൈവിങ് ലൈസൻസ് എടുക്കാവുന്നതാണ്. ആർടിഎയുടെ വെബ്സൈറ്റിലൂടെയോ അല്ലെങ്കിൽ യു എ ഇ അംഗീകൃത കേന്ദ്രങ്ങളിലൂടെയോ ലൈസൻസിന് അപേക്ഷിക്കാം. 21 വയസ്സിനു താഴെയുള്ളവർക്ക് 100 ദിർഹവും 21 വയസ്സിനു മുകളിലുള്ളവർക്ക് 300 ദിർഹവുമാണ് ഫീസ്.