റിയാദ്: കോളജ് പഠനം പൂർത്തിയാക്കി ബിരുദം നേടിയ ദിനം തന്നെ ഭർത്താവ് മൊഴിചൊല്ലിയെന്ന് യുവതി. സൗദിയിലെ റിയാദിലാണ് സംഭവം. ബിരുദദാന ചടങ്ങിനിടെ ഭർത്താവ് മൊഴി ചൊല്ലിയ കാര്യം പറഞ്ഞ് സന്തോഷം പങ്കുവയ്ക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭർത്താവ് യുവതിയെ മൊഴി ചൊല്ലിയ വിവരം യുവതി അറിയുന്നത് വാട്ട്‌സ് ആപ്പ് വഴിയാണ്. ഭർത്താവ് മൊഴി ചൊല്ലി അയച്ച മെസേജിന്റെ സ്‌ക്രീൻ ഷോട്ടും യുവതി പങ്കുവച്ചിട്ടുണ്ട്. ഒപ്പം ബിരുദദാന ചടങ്ങിൽ ധരിക്കുന്ന പ്രത്യേക വസ്ത്രവും, പിന്നാലെ കഴിച്ച വിഭവസമൃദ്ധമായ ഭക്ഷണവും യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്.