കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതര ഹൃദ്രോഗം ബാധിച്ച മുപ്പത്തഞ്ചു വയസുള്ള യുവാവിന് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച മഹാരാഷ്ട്ര സ്വദേശിയുടെ ഹൃദയമാണ് മാറ്റിവെച്ചത്. 52 വയസുള്ള ശ്യാമള രാമകൃഷ്ണന്റെ 6 അവയവങ്ങളാണ് മറ്റുള്ളവര്‍ക്ക് നല്‍കിയത്. അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതമറിയിച്ച ശ്യാമളയുടെ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആദരവറിയിച്ചു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിനെയും ടീം അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു.