അബുദാബിയിലെ എമിറേറ്റ്സ് ഡ്രോ മെഗാ സമ്മാന തുക പ്രവാസിയ്ക്ക് നഷ്ടമായത് ഒറ്റ അക്കത്തിന്റെ വ്യത്യാസത്തിൽ

ദുബായ്: അബുദാബിയിലെ എമിറേറ്റ്സ് ഡ്രോ മെഗാ സമ്മാന തുക പ്രവാസിയ്ക്ക് നഷ്ടമായത് ഒറ്റ അക്കത്തിന്റെ വ്യത്യാസത്തിൽ. 100 മില്യൺ ഡോളർ നേടാനുള്ള അവസരമാണ് പാകിസ്ഥാൻ സ്വദേശിയായ റിസ്വാൻ ഇഫ്തിക്കറിന് ചെറിയൊരു വ്യത്യാസത്തിൽ നഷ്ടമായത്. ആകെയുള്ള ഏഴ് അക്കങ്ങളിൽ ആറെണ്ണം വരെ റിസ്വാൻ കൃത്യമായി പ്രവചിച്ചിരുന്നു. 100 മില്യൺ നഷ്ടമായെങ്കിലും 250,000 ദിർഹത്തിന്റെ സമ്മാനം ലഭിച്ചതോടെ പൂർണമായും നിരാശനാകേണ്ടി വന്നിട്ടില്ല 41-കാരനായ ഈ പ്രവാസിയ്ക്ക്. വർഷങ്ങളായി അബുദാബിയിൽ തുടരുന്ന റിസ്വാൻ ഒരു വർഷമായാണ് സ്ഥിരമായി ആഴ്ച നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. ആഫ്രിക്ക, ഏഷ്യ മേഖലയിലെ തന്നെ ഏറ്റവും വലിയ നറുക്കെടുപ്പായാണ് എമിറേറ്റ്സ് ലക്കി ഡ്രോ മെഗാ7നെ കണക്കാക്കുന്നത്.