കോവിഡ് രോഗികകളുടെ എണ്ണത്തിൽ വർദ്ധനവ് കേന്ദ്രത്തോട് പതിനായിരം ഡോസ് കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്രത്തോട് പതിനായിരം ഡോസ് കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് കേരളം. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ 170 പേര്‍ വാക്‌സിനെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്‌സീന്‍ സ്വീകരിച്ചത് 1081 പേരാണ്. 4000 ഡോസ് കോവാക്‌സീനാണ് നിലവില്‍ സംസ്ഥാനത്ത് സ്റ്റോക്കുളളത്. ഇതിന്റെ കാലാവധി ഈ മാസം 31 നു കഴിയും. കോവിഷീല്‍ഡ് വാക്സിന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്റ്റോക്കില്ല. ഇതുവരെ 2 കോടി 91 ലക്ഷം പേര്‍ ആദ്യ ഡോസ് വാക്‌സീനും 2 കോടി 52 ലക്ഷം പേര്‍ രണ്ടാം ഡോസും എടുത്തു. മൂന്നാം ഡോസ് സ്വീകരിച്ചത് വെറും 30 ലക്ഷം പേര്‍ മാത്രമാണ്. കോവിഡ് കേസുകള്‍ ഉയരുന്നരുന്നതിനാല്‍ വീണ്ടും വാക്സിന്‍ ആവശ്യം ഉണ്ടായേക്കാം. ഇതു കൂടി കണക്കിലെടുത്താണ് പതിനായിരം ഡോസ് വാക്‌സീന്‍ ശേഖരിക്കുന്നത്.