ശരീര സൗന്ദര്യം വർധിപ്പിക്കാനെത്തിയ ബോഡി ബിൽഡർക്ക് ട്രെയ്നർ നൽകിയത് കുതിരകൾക്ക് നല്കുന്ന മരുന്ന്

പൊന്നാനി: ശരീര സൗന്ദര്യം വർധിപ്പിക്കാനെത്തിയ ബോഡി ബിൽഡർക്ക് ട്രെയ്നർ നൽകിയത് കുതിരകൾക്ക് നല്കുന്ന മരുന്നെന്ന് പരാതി. ചങ്ങരംകുളം സ്വദേശിയായ പരാതിക്കാരൻ പത്ത് വർഷമായി ജിമ്മിൽ പോകാറുണ്ടായിരുന്നു. ഗൾഫിൽ ട്രെയ്നറുടെ ജോലിക്കായി ശരീരസൗന്ദര്യം വർധിപ്പിക്കാൻ തീരുമാനിച്ച ഇയാൾ അതിനായി തിരൂരിലെ ട്രെയ്‌നറെ സമീപിക്കുകയായിരുന്നു. ശരീരസൗന്ദര്യം വർധിപ്പിക്കാനെന്ന പേരിൽ ഇയാൾ പലതരം മരുന്നുകൾ നൽകിയെന്നും ചിലത് ശരീരത്തിൽ കുത്തിവച്ചതായും പരാതിക്കാരൻ പറഞ്ഞു. പലതരം രോഗങ്ങൾ വന്നതോടെ ഡോക്ടറെ കണ്ടപ്പോഴാണ് മരുന്നിന്റെ പാർശ്വഫലങ്ങളാണെന്നു തിരിച്ചറിഞ്ഞത്. സ്തനാർബുദത്തിനും ആസ്മയ്ക്കുമുള്ള മരുന്നുകൾ യുവാവിനു നൽകിയതായി പരിശോധനയിൽ കണ്ടെത്തി.തുടർന്ന് യുവാവ് ട്രെയിനർക്കെതിരെ തിരൂർ ഡിവൈഎസ്പിക്കു പരാതി നൽകി.