സൗദിയിൽ അനധികൃതമായി പ്രവേശിച്ച വിദേശികളെ സഹായിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി പ്രവേശിച്ച വിദേശികളെ വാഹനത്തില്‍ കടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റിൽ. 33 യെമനികളും 13 എത്യോപ്യക്കാരും ഉള്‍പ്പെടെ 46 വിദേശികളാണ് ഇയാള്‍ ഓടിച്ചിരുന്ന ലോറിയില്‍ ഉണ്ടായിരുന്നത്. പിടിയിലായവരെ തുടർ നടപടികൾ സ്വീകരിച്ച് നാടുകടത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അതേസമയം ഇവർക്ക് സഹായം ചെയ്തുകൊടുത്ത ഇന്ത്യക്കാരനെ വിചാരണാ ചെയ്ത് ശിക്ഷിക്കാൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൗദി അറേബ്യയില്‍ തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് മറ്റ് സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നതും കുറ്റകരമാണ്.