ഡൽഹി: രാജ്യത്തു വീണ്ടും എച്ച്3എൻ2 വൈറസ് ബാധ. മധ്യപ്രദേശ് സ്വദേശിക്കാണ് രോഗം സ്ഥിതികരിച്ചത് . ഭോപ്പാലിലെ ബൈരാഗർ സ്വദേശിയായ യുവാവിനാണ് വൈറസ് മൂലമുണ്ടാകുന്ന ഇൻഫ്ലുവൻസ ബാധിച്ചത്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്ന യുവാവ് സുഖം പ്രാപിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു . അതേസമയം വെെറസ് ബാധയെ തുടർന്ന് രാജ്യത്ത് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. മരണപ്പെട്ടവരിൽ ഒരാൾ മെഡിക്കൽ വിദ്യാർത്ഥിയും മറ്റൊരാൾ എഴുപത്തിനാലുകാരനുമാണ്. അതേസമയം കേരളത്തിൽ എച്ച്1എൻ1 കേസുകളിലാണ് കാര്യമായ വർധനവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്