ദുബായ്: പ്രാഥമിക തൊഴില്‍ പെര്‍മിറ്റ് ജോലി ചെയ്യുന്നതിനുള്ള അനുമതിയല്ലെന്നു യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. താമസ കുടിയേറ്റ വകുപ്പില്‍ നിന്നു വിസ ലഭിച്ച ശേഷം മാത്രമേ ജോലിയില്‍ പ്രവേശിക്കാവൂ. വിസ നടപടികള്‍ക്കുള്ള അനുമതി മാത്രമാണു തൊഴില്‍ പെര്‍മിറ്റ്. വീസ ലഭിച്ച ശേഷം വൈദ്യ പരിശോധന പൂര്‍ത്തിയാക്കി തൊഴില്‍ കരാറും ഒപ്പിട്ട ശേഷമേ ജോലിയില്‍ പ്രവേശിക്കാവൂ. ലേബര്‍ കാര്‍ഡ് ലഭിക്കുന്നതോടെ മാത്രമേ നിയമനം നിയമാനുസൃതമാകു എന്നും മന്ത്രാലയം അറിയിച്ചു. തൊഴില്‍ പെര്‍മിറ്റിന്റെ ബലത്തില്‍ നിയമനം നടത്തുന്നതു കുറ്റകരമാണ്. തസ്തികയ്ക്ക് അനുസരിച്ചു തൊഴിലാളികള്‍ക്കു വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമേ തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കാവൂ. കമ്പനിയുടെ വീസ ക്വോട്ടയ്ക്ക് അനുസരിച്ചായിരിക്കും പെര്‍മിറ്റ് ലഭിക്കുക. തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ ഇ-സിഗ്‌നേച്ചര്‍ കാര്‍ഡ് കമ്പനികള്‍ക്ക് നിര്‍ബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.