തമിഴ് നടൻ പ്രഭു ആശുപത്രിയിൽ

Prabhu at Wagah Audio Launch

ചെന്നൈ: തമിഴ് നടൻ പ്രഭു ആശുപത്രിയിൽ. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൃക്കയിൽ കല്ല് കണ്ടത്തിയത്. തുടർന്ന് ലേസർ എൻഡോസ്കോപ്പി മാർഗത്തിൽ കല്ല് നീക്കം ചെയ്തു. കോടമ്പാക്കത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. നടന്റെ ആരോഗ്യം സാധാരണ നിലയിലായിട്ടുണ്ടെന്നും ഉടൻതന്നെ പ്രഭു ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.