ദുബായ്: ദുബായില്‍ നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനുളള കരാറില്‍ ആര്‍ടിഎയും എമിറേറ്റ്‌സ് പാര്‍ക്കിങ്ങും ഒപ്പുവച്ചു. ഓരോ നിയമലംഘനത്തിനും വ്യത്യസ്ത രീതിയിലുള്ള നടപടികളായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറുമൂലമുള്ള നിയമലംഘനമാണെങ്കില്‍ നിശ്ചിത കാലയളവിന് ശേഷം പിഴയടച്ച് വാഹനം കൈപ്പറ്റാം. എന്നാല്‍, സാങ്കേതിക തകരാറുകള്‍ പരിഹരിച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി. പിടിച്ചെടുത്ത വാഹനങ്ങളുടെ വിവരങ്ങള്‍ ട്രാഫിക് ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ വഴി അറിയാനാകും. ഇതിനായി വാഹനങ്ങള്‍ വെഹിക്കിള്‍ സെയില്‍ കമ്മിറ്റിയിലേക്ക് റഫര്‍ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. പിടിച്ചെടുത്ത വാഹനങ്ങളുടെ സംരക്ഷണം എമിറേറ്റ്‌സ് പാര്‍ക്കിങ്ങിനായിരിക്കും.