ജിദ്ദ: സൗദി അറേബ്യയിൽ നിന്നും ബൈക്കിൽ അറബ് രാജ്യങ്ങൾ ചുറ്റിക്കറങ്ങാൻ ഒരുങ്ങി മലയാളി ദമ്പതികൾ. സൗദിയിൽ ബിസിനസ് ചെയ്യുന്ന കോഴിക്കോട് സ്വദേശി ഹാറൂൺ റഫീഖും ഭാര്യ ഡോ. ഫര്‍സയുമാണ് ബൈക്കിൽ ജിദ്ദയിൽനിന്നു പുറപ്പെട്ടത്. ജോര്‍ദാനിലേയ്ക്കാണ് ദമ്പതികളുടെ ആദ്യയാത്ര. ബഹ്റൈന്‍, ഖത്തര്‍, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യഘട്ട അറബ് രാജ്യസന്ദര്‍ശനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ദമ്പതികളുടെ 13-ാമത്തെ സവാരിയാണ്. ഓരോ യാത്രയും പുതിയ കാഴ്ചകളും അനുഭവങ്ങളുമാണ് സമ്മാനിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.